breaking news New

പീഡനക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നാളെ ഹാജരാകില്ല

ഹൈക്കോടതിയുടെ നിർണായക വിധി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അദ്ദേഹത്തെ ചോദ്യംചെയ്യാനായി വിളിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. നിലവിൽ, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ ബലത്തിൽ ഡിസംബർ 15 വരെ ആദ്യ പീഡനക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരിക്കുകയാണ്. ഈ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അന്തിമ വിധി പറയുന്നത് തിങ്കളാഴ്ചയാണ്.

രണ്ട് ലൈംഗിക പീഡന കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിലുള്ളത്. ഇതിൽ രണ്ടാമത്തെ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തന്നെ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്നതാണ് പ്രധാന വ്യവസ്ഥ. എന്നാൽ ആദ്യത്തെ കേസിൽ ഹൈക്കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

ഹൈക്കോടതി വിധി രാഹുൽ മാങ്കൂട്ടത്തിലിന് എതിരാണെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യംചെയ്യലിനും തുടർന്ന് അറസ്റ്റിനുമുള്ള സാധ്യതകളാണ് പോലീസ് തേടുന്നത്. മറിച്ചാണ് വിധിയെങ്കിൽ അന്വേഷണത്തിൻ്റെ തുടർനടപടികൾ എസ്.ഐ.ടി.ക്ക് പുനഃക്രമീകരിക്കേണ്ടി വരും. കേസിൻ്റെ നിയമപരമായ പുരോഗതികൾ വിലയിരുത്തിക്കൊണ്ട്, ഹൈക്കോടതിയുടെ തീരുമാനം വന്നശേഷം മാത്രം എം.എൽ.എ.യെ ചോദ്യംചെയ്യുന്നതിൽ മതി എന്ന നിലപാടാണ് നിലവിൽ ക്രൈംബ്രാഞ്ച് സ്വീകരിച്ചിരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t