breaking news New

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് കുറക്കുന്നു : പലിശയിൽ ഗണ്യമായ കുറവുവരും

0.25 പോയിന്റാണ് കുറയുക. അതിന്റെ മുന്നോടിയായി ആർബിഐയുടെ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) പോളിസി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5.25 ശതമാനമാക്കാൻ ഏകകണ്ഠമായി വോട്ട് ചെയ്തതായി ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.

ഡിസംബർ 3 മുതൽ ഡിസംബർ 5 വരെ ധനനയ സമിതി (എംപിസി) 26 സാമ്പത്തിക വർഷത്തേക്കുള്ള അഞ്ചാമത്തെ ദ്വിമാസ യോഗം നടത്തി. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ, ഫെബ്രുവരിയിൽ ആരംഭിച്ച് മൂന്ന് ഘട്ടങ്ങളിലായി കേന്ദ്ര ബാങ്ക് ഇതിനകം തന്നെ പ്രധാന ഹ്രസ്വകാല വായ്‌പാ നിരക്ക് (റിപ്പോ) 100 ബേസിസ് പോയിന്റ് കുറച്ചു.

ഇതോടെ റിപ്പോ നിരക്കിന്റെ പുതിയ പ്രഖ്യാപനം ഉടൻ വരും. 0.25 പോയിന്റ് കുറയുന്നതോടെ ഭവന വായ്‌പ്പ ഉൾപ്പെടെ വായ്‌പ്പാ നിരക്കിൽ വലിയ ആശ്വാസം സാധാരണക്കാർക്ക് ഉണ്ടാവും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t