തുക തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ രൂപീകരിച്ച അറ്റ്‌കോസ് വിന്നേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളാണ് സ്ഥാപനത്തിന്റെ മേധാവികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നത്. സൊസൈറ്റിയുടെ വിവിധ ബ്രാഞ്ചുകളില്‍ 1200 ഓളം മെമ്പര്‍മാരാണുള്ളത്.
നൂറു കോടിയോളം രൂപയുടെ നിക്ഷേപവുമുണ്ട്. സ്ഥാപനം കേന്ദ്ര രജിസ്ട്രാര്‍ നിയന്ത്രണത്തിലുള്ളതും ആര്‍ബിഐക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണെന്നുമാണ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചത്. സ്ഥാപനത്തിലെ ഏജന്റുമാര്‍ വഴി അധികമായി തുകയും സമാഹരിച്ചു. കഴിഞ്ഞ മാര്‍ച്ച് മുതലാണ് നിക്ഷേപകര്‍ക്ക് പലിശ ലഭിക്കാതെ വന്നത്. ഇതോടെ നിക്ഷേപകര്‍ ബ്രാഞ്ചുകളില്‍ എത്തിയെങ്കിലും എല്ലാം പൂട്ടിയ നിലയിലായിരുന്നു. ഇതോടെ അറ്റ്‌കോസ് ചെയര്‍മാന്‍, എംഡി, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍, എറണാകുളം ജില്ലയിലെ കളക്ടര്‍മാര്‍ക്കും പോലീസ് മേധാവികള്‍ക്കും പരാതി നല്‍കുകയും ചെയ്തു.
അന്വേഷണത്തില്‍ ഇവര്‍ കുടുംബാംഗങ്ങളും ബന്ധുക്കളുമാണെന്ന് കണ്ടെത്തിയതായും ഒളിവില്‍ പോയവര്‍ക്കെതിരെ നിക്ഷേപകര്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതിലധികം പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്റെ കണ്‍വീനറായ ആല്‍ഫ്രഡ് ബെന്നോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബഡ്‌സ് ആക്ട് പ്രകാരം തട്ടിപ്പ് നടത്തിയവര്‍ക്ക് എതിരെ നടപടിയെടുക്കുക, നിക്ഷേപകരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുക, നിക്ഷേപകരുടെ തുകയും വ്യക്തിഗത വിവരങ്ങളും രേഖകളുമടക്കം തിരികെ നല്‍കുക, തട്ടിപ്പ് നടത്തിയവരുടെ പാ
സ്‌പോര്‍ട്ടും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുക, ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുക എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെയും ഇ ഡിയെയും സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.
കേരളത്തിലും തമിഴ്‌നാട്ടിലും ബ്രാഞ്ചുകളുള്ള അഗ്രി ടൂറിസം മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അറ്റ്‌കോസ്) ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് വലിയ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം വാങ്ങി കോടികള്‍ തട്ടിയതായി പരാതി
Advertisement
Advertisement
Advertisement