breaking news New

തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട് ബൂത്തു തല ഓഫീസര്‍മാര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി

പ്രശ്‌ന പരിഹാരത്തിന് കോടതി മാര്‍ഗ നിര്‍ദേശങ്ങളും നല്കി.

എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ബൂത്തുതല ഓഫീസര്‍മാരെ നിയോഗിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരുള്‍പ്പെട്ട ബെഞ്ച് ഓഫീസര്‍മാരുടെ പ്രവൃത്തി സമയം വെട്ടിക്കുറയ്‌ക്കാനും നിര്‍ദേശിച്ചു. തെഞ്ഞെടുപ്പ് കമ്മിഷനെതിരേ കേരളവും ബംഗാളും തമിഴ്‌നാടും ചില പാര്‍ട്ടികളും നല്കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

ബിഎല്‍ഒമാരുടെ ആത്മഹത്യയടക്കമുന്നയിച്ച് കമ്മിഷനെതിരേ അവതരിപ്പിച്ച വാദങ്ങളുടെ മുനയൊടിക്കുന്ന മറുപടിയാണ് സുപ്രീം കോടതിയുടേത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ ബിഎല്‍ഒമാരെ നിയോഗിച്ചുവെന്നതില്‍ തര്‍ക്കമില്ലെന്നു കോടതി വ്യക്തമാക്കി. ബിഎല്‍ഒമാരുടെ ദുരിതമകറ്റാന്‍ സംസ്ഥാനങ്ങള്‍ക്കു ബാധ്യതയുണ്ട്, ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t