എല്ലാ സ്റ്റെപ്പും പൂർത്തിയാക്കാൻ ഒരു ആഴ്ച സമയം നീട്ടി നൽകിയാതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട തിയ്യതി ഡിസംബർ 4 എന്ന് ഉള്ളത് ഡിസംബർ 11 ലേക്ക് മാറ്റിയിട്ടുണ്ട്, ഇനിയും കണ്ടെത്താൻ സാധിക്കാത്ത ആളുകൾ ഒരുപാടുണ്ടെന്നും അവരെ കണ്ടെത്തേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൂത്ത് അടിസ്ഥാനത്തിൽ ബി എൽ ഒ മാരുടെ മീറ്റിംഗ് നടത്തണമെന്ന് രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്,ബി എൽ ഒ , ബി എൽ എ മാരുടെ മീറ്റിംഗ് അടുത്ത ദിവസങ്ങളിൽ നടത്തുമെന്നും, പുതുക്കിയ സമയ പരിധിയ്ക്കുള്ളിൽ പുതിയ വോട്ടേഴ്‌സ്നെ കൂടി ഉൾപെടുത്താനുള്ള നടപടി ക്രമങ്ങൾ കൂടി ഈ സമയത്തിനുള്ളിൽ നടത്തും എന്നും അദ്ദേഹം പറഞ്ഞു.
അർബൻ പരിധിയിൽ ഫോം നൽകിയാൽ അത് തിരിച്ചു കിട്ടുന്നില്ലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി എൽ ഒ മാർ നിരവധി തവണ പോയിട്ടും ഫോം ഫിൽ ചെയ്തു കിട്ടുന്നില്ല എന്നതാണ് നേരിടുന്ന പ്രധാന പ്രശ്നമെന്ന് അദ്ദേഹം ആരോപിച്ചു. മാത്യു ടി തോമസ് എം ൽ എ യ്ക്ക് വോട്ട് നഷ്ടപ്പെടുമെന്ന ആശങ്ക ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും സമയം നീട്ടി നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ രത്തൻ ഖേൽഖർ
Advertisement
Advertisement
Advertisement