breaking news New

വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാർ വലിയ വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

റെക്കോർഡുകൾ ഭേദിക്കുന്ന മുന്നേറ്റം തെരെഞ്ഞെടുപ്പിൽ നടത്താൻ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണ കണ്ണൂർ കോർപ്പറേഷനിലും ജയിക്കുമെന്നും വർഗീയ ശക്തികളെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളിലും കേരളം ഏറെ മുന്നിലാണെന്നും സാധാരണ ജനങ്ങളുടെ ഉന്നമനമാണ് എൽ ഡി എഫ് സർക്കാറിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ ഇടതു പക്ഷത്തിനെതിരെ വ്യാജ വാർത്തകൾ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ വിഷയം ഗുരുതരമായ പ്രശ്നമാണെന്നും, രാഹുലിനെ പാർട്ടിൽ നിന്ന് സസ്പെൻ്റ്ചെയ്തിട്ടും യുവതി പരാതി കൊടുക്കുന്നത് വരെ രാഹുൽ സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നുവെന്നും, പാർട്ടിൽ നിന്ന് സസ്പെൻ്റ് ചെയ്തിട്ട് എന്താ കാര്യമെന്നും അദ്ദേഹം ചോദിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t