രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിർദേശം ലഭിച്ചതിനെ തുടർന്ന് രാഹുലിനായി സംസ്ഥാന വ്യപകമായി പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
രാഹുലിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ബന്ധുക്കളിൽ ചിലരെ പോലീസ് ചോദ്യം ചെയ്യും.
രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയം ഉള്ളതിനാൽ കോയമ്പത്തൂരിലും പോലീസ് പരിശോധന നടത്തും.ഒരു സംഘം പോലീസുകാർ രാഹുലിനായി തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റു ചെയ്യാൻ എ.ഡി.ജി. പി.എച്ച് വെങ്കിഡേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു
Advertisement
Advertisement
Advertisement