breaking news New

സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

പ്രത്യേകിച്ച് ഒരു ജില്ലയ്ക്കും പ്രത്യേക മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്രാപിച്ചേക്കാമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസമായി കാലാവസ്ഥയിൽ അനുഭവപ്പെട്ട തണുപ്പ് തുടരുമെന്നും പൊതുവെ സംസ്ഥാനത്ത് മൂടിക്കെട്ടിയ അന്തരീക്ഷം നിലനിൽക്കാനും സാധ്യതയുണ്ട്.

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും ദിവസം മുഴുവൻ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ചുഴലിക്കാറ്റിന്റെ ഘടകമായ മേഘങ്ങൾ സംസ്ഥാനത്തിന്റെ അന്തരീക്ഷത്തിന് മുകളിൽ തന്നെ തുടർന്നിരിക്കുന്നതുമൂലം പകൽ സമയത്തുപോലും തണുപ്പ് അനുഭവപ്പെടുകയാണ്. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് രാത്രിയും പുലർച്ചെയും തണുപ്പ് കൂടുതലായി അനുഭവപ്പെടുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം തെക്കൻ കേരളത്തിൽ മൂടിക്കെട്ടിയ തണുത്ത കാലാവസ്ഥ പകൽ സമയത്തുപോലും ശക്തമായി തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ സൂര്യപ്രകാശം കുറഞ്ഞ നിലയും തണുപ്പും തുടരുന്നതിനാൽ സാധാരണക്കാർക്ക് അല്പം വ്യത്യസ്തമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ഇന്ന് ഉച്ചവരെ ഈ തണുപ്പ് തുടരുമെന്നും തുടർന്ന് മേഘങ്ങൾ ക്രമേണ പിരിയും എന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t