ഗവർണർ രാജേന്ദ്ര ആർലേക്കർ ഞായറാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ പ്രഖ്യാപനമുണ്ടാവും. പേരു മാറ്റം ഉടൻ നടപ്പാക്കാനും ഔദ്യോഗിക രേഖകളിലും ആശയ വിനിമയത്തിലുമെല്ലാം ലോക്ഭവനെന്ന് ഉപയോഗിക്കാനും ഗവർണർ ആർലേക്കർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചൊവ്വാഴ്ചയോടെ വെള്ളയമ്പലത്ത് രാജ്ഭവന്റെ പ്രവേശന കവാടത്തിൽ സ്വർണലിപികളിൽ ലോക്ഭവൻ എന്നെഴുതും.
2024-ൽ രാഷ്‌ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്. തുടർന്ന്, രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക്ഭവൻ, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബർ 25-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി.
കേന്ദ്രത്തിന്റെ ഉത്തരവു പ്രകാരമാണ് കേരളത്തിലും പേരു മാറ്റുന്നത്. ഗവർണറുടെ ഔദ്യോഗിക വസതിയും ഓഫീസുമാണ് 12 ഹെക്ടറിലുള്ള രാജ്ഭവൻ. 1956ൽ സംസ്ഥാനം രൂപീകരിക്കുമ്പോൾ മൂന്ന് രാജ്ഭവനുകളുണ്ടായിരുന്നു. തൈക്കാട്ടെ ഗവ.ഗസ്റ്റ്ഹൗസ്, എറണാകുളത്തെ ബോൾഗാട്ടി പാലസ്, ദേവികുളം കൊട്ടാരം . ബോൾഗാട്ടി, ദേവികുളം പാലസുകൾ മരാമത്ത്, ടൂറിസം വകുപ്പുകൾക്ക് കൈമാറി. തിരുവിതാംകൂർ രാജകുടുംബം ഗസ്റ്റ്ഹൗസായി ഉപയോഗിച്ചിരുന്ന കൊട്ടാരമാണ് പിന്നീട് രാജ്ഭവനാക്കിയത്.
ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് നാളെ മുതൽ ലോക്ഭവൻ (ജനങ്ങളുടെ ഭവനം) എന്നാക്കുന്നു
Advertisement
Advertisement
Advertisement