breaking news New

രാജ്യത്തെ തത്സമയ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കൃത്യമാക്കുന്നതിനായി ആദ്യത്തെ അത്യാധുനിക ഡോപ്ലർ റഡാർ കർണാടകയിലെ മംഗളൂരുവിൽ പ്രവർത്തനക്ഷമമായി

കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് സംവിധാനം ഉദ്ഘാടനം ചെയ്തു. കർണാടകയിലെ ആദ്യ ഡോപ്ലർ റഡാർ ആണിത്. 250 കി.മി പരിധിയിൽ നിരീക്ഷണം നടത്താൻ കഴിയുന്ന സി ബാൻഡ് റഡാറാണ്‌ മംഗളൂരുവിലെ ശാക്തിനഗറിൽ സ്ഥാപിച്ചത്.

കാസറഗോഡ്, കണ്ണൂർ ജില്ലകൾ ഇതിന്റെ പരിധിയിൽ വരുന്നതോടെ കേരളത്തിലെ രണ്ടു വടക്കന്‍ ജില്ലകൾ കൂടി കൃത്യമായ റഡാർ നിരീക്ഷണത്തിലാകും. നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻ്ററിലും കൊച്ചിയിലുമാണ് റഡാർ സംവിധാനമുള്ളത്. മംഗളൂരുവിൽ ഡോപ്ലർ റഡാർ പ്രവർത്തനം ആരംഭിച്ചതോടെ വടക്കൻ കേരളത്തിലെ കാലാവസ്ഥാ പ്രവചനം കൂടുതൽ കാര്യക്ഷമമാകും. കർണാടകയിലെ ആദ്യ കാലാവസ്ഥാ റഡാർ സംവിധാനമാണിതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയുടെ തീവ്രത, കാറ്റിന്റെയും മഴമേഘങ്ങളുടെയും സഞ്ചാരദിശ തുടങ്ങിയവ ഉയർന്ന കൃത്യതയോടെ ഡോപ്ലർ റഡാർ പ്രവചിക്കും. ഇതിന്റെ പ്രവചനത്തിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തലിലുമാണ് കൃത്യമായ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്നത്. കേരളത്തിൽ ഈ വർഷത്തെ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായിരുന്നുവെന്ന് പൊതുവേ അഭിപ്രായമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t