breaking news New

യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ബസ് വിമാന നിർമാതാക്കളുടെ സോഫ്റ്റ് വെയർ പരിഷ്കരിക്കുന്നതിനാൽ വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്

എ320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോളുകളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സോഫ്റ്റ് വെയർ പരിഷ്ക്കരണം

ഇന്ത്യയിൽ 350 വിമാനങ്ങൾക്ക് അടുത്ത രണ്ടോ മൂന്നോ ദിവസം സർവീസ് നടത്താൻ സാധിക്കില്ലെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്. എയർ ഇന്ത്യ, ഇൻഡിഗോ വിമാന സർവീസുകൾ ഇതിൽ ഉൾപ്പെടുന്നു. എയർബസ് എ320 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന എയർലൈനുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളോടെ സർവീസുകൾ സാധാരണനിലയിൽ പുനസ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീവ്രമായ സൗരവികിരണം കാരണം എ320 വിഭാഗത്തിൽപ്പെട്ട നിരവധി വിമാനങ്ങളിൽ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ ഡാറ്റ തകരാറിലാകാൻ സാദ്ധ്യതയുണ്ട്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി അടിയന്തര പരിശോധന നടത്തുമെന്ന് വിമാന കമ്പനികൾ അറിയിച്ചിരുന്നു. എ320 വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആറായിരത്തിലധികം സർവീസുകൾ ആഗോള തലത്തിൽ തടസപ്പെടും. ലോകത്തെ ആകെ വിമാന സർവീസുകളിൽ മൂക്കാൽപ്പങ്കും ഉപയോഗിക്കുന്നത് എയർബസിന്റെയോ ബോയിങ്ങിന്റെയോ വിമാനങ്ങളാണ്. ഏറ്റവും കൂടുതൽ സർവീസുകൾ തടസപ്പെടുന്നത് യുഎസിലായിരിക്കും.

അടുത്തിടെ വിദേശത്ത് ഒരു എ320 വിമാനത്തിനുണ്ടായ അപകടത്തെത്തുടർന്ന് പരിശോധന നടത്തിയിരുന്നു. എലിവേറ്റർ എയ്‌ലറോൺ കമ്പ്യൂട്ടർ സംവിധാനത്തിലെ തകരാറാണ് വിമാനം പെട്ടെന്ന് താഴേക്ക് കുത്തനെ പോകാൻ കാരണമായതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് മറ്റ് വിമാനങ്ങളിലും പരിശോധന നടത്താൻ തീരുമാനിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t