സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത തൊഴിലാളി യൂണിയനും അടക്കമുളള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
10 തൊഴിലാളി യൂണിയനുകൾ ചേർന്ന് ലേബർ കോഡിന്‍റെ കോപ്പികൾ കത്തിച്ചാണ് വിവിധ ഇടങ്ങളിൽ പ്രതിഷേധിക്കുക. തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുകയും തൊഴിലുടമകളുടെ താൽപര്യം മാത്രം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പുതിയ പരിഷ്കാരണമെന്ന് വിവിധ തൊഴിലാളി സംഘടനകൾ പറഞ്ഞു.
സർവീസ് സംഘടനകളും പ്രതിഷേധത്തിൽ അണിചേരും. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും. ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിന് പുറമെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കുക, സംസ്ഥാനങ്ങൾക്ക് സംഭരണത്തിനായി കൂടുതൽ തുക അനുവദിക്കുക എന്നീ കാര്യങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടും.
കേരളത്തില്‍ സിഐടിയുവും ഐഎന്‍ടിയുസിയും ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കും. തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റ് അനുകൂല കോഡുകളാക്കി മാറ്റാനാണ് ബിജെപി ശ്രമം എന്നാണ് പ്രതിപക്ഷ ആരോപണം.
തൊഴിലാളി സംഘടനകളുടെ എതിർപ്പുകൾ അവഗണിച്ചാണ് ഈ മാസം 21 മുതൽ ലേബർ കോഡുകൾ പ്രാബല്യത്തിലായത്.
കേന്ദ്ര സർക്കാരിന്‍റെ പുതിയ ലേബർ കോഡുകൾക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം
Advertisement
Advertisement
Advertisement