breaking news New

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ മലയാളി അറസ്റ്റില്‍ !!

എറണാകുളം സ്വദേശിയായ മധു ജയകുമാറാണ് എന്‍ഐഎയുടെ പിടിയിലായത്. പ്രത്യേക കോടതി ഇയാളെ 19 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

ഇറാനിലെ ആശുപത്രികള്‍ക്ക് വേണ്ടി അവയവ കച്ചവടം നടത്തുന്ന സംഘത്തിലെ രാജ്യത്തെ പ്രധാനിയും ആസൂത്രകനുമാണ് ഇയാളെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. 2019 മുതല്‍ ഇയാളുടെ നേതൃത്വത്തില്‍ ഇരുപതോളം ഭാരതീയരെ ഇറാനിലെത്തിച്ച് അവയവ കച്ചവടം നടത്തിയതായി കണ്ടെത്തി.

2024 ആഗസ്തില്‍ ഇറാനില്‍ നിന്നെത്തിയ തൃശൂര്‍ എടമുട്ടം സ്വദേശി സബിത്ത് നാസറിനെ എമിഗ്രേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് അവയവ കച്ചവട സംഘത്തെപ്പറ്റി സൂചന ലഭിച്ചത്. വന്‍ തുക വാഗ്ദാനം ചെയ്താണ് വൃക്ക എടുക്കാന്‍ കൊണ്ടുപോകുക. സബിത്തിന് പുറമെ മധു ജയകുമാറിന്റെ സംഘത്തിലെ കണ്ണികളായ സജിത് ശ്യാം, ബെല്ലാരംകൊണ്ട രാമപ്രസാദ് എന്നിവരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. നാലുപേരെയും പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇന്റര്‍പോള്‍ വഴി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയാണ് മധുവിനെ ഭാരതത്തിലെത്തിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t