സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സഹോദരങ്ങള്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ നേര്‍ന്നു.
അത്യന്തം വേദനാജനകമായ അന്തരീക്ഷത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. ദല്‍ഹി സംഭവം ഭാരതത്തിന്റെ ഏകതയ്‌ക്ക് നേരെയുണ്ടായ ആസൂത്രിത നീക്കമാണ്. ഇത്തരം നിഴല്‍യുദ്ധങ്ങളിലൂടെ രാജ്യസമാധാനത്തെയും, ഭാരതത്തിന്റെ പുരോഗതിയെയും തകര്‍ക്കാനാണ് ദുഷ്ടബുദ്ധികള്‍ ശ്രമിക്കുന്നത്. ദേശസുരക്ഷയ്‌ക്ക് വിഘാതം സൃഷ്ടിക്കുന്ന എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങളും തുടച്ചുനീക്കപ്പെടണം. ഭാരതീയരെന്ന നിലയില്‍ നാം നമ്മുടെ രാജ്യത്തിനൊപ്പം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്.
കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാന്‍ ഭരണാധികാരികള്‍ക്ക് കഴിയട്ടെയെന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി ബോംബ് സ്‌ഫോടനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു
Advertisement
Advertisement
Advertisement