breaking news New

മുന്‍ എം പിയും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവുമായ ടി എന്‍ പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു

എഐസിസി സെക്രട്ടറിയായിരുന്ന പി സി വിഷ്ണുനാഥിനെ കെപിസിസി വർക്കിംഗ് പ്രസിഡന്‍റായി ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലെ ഒഴിവ് കൂടി കണക്കിലെടുത്താണ് തീരുമാനം.

എഐസിസിയാണ് പ്രഖ്യാപനം നടത്തിയത്. പുതുച്ചേരിയുടെയും ലക്ഷദ്വീപിന്‍റെയും ചുമതല ടിഎൻ പ്രതാപന് നല്‍കി.

യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനും എഐസിസി സെക്രട്ടറി പദവി നല്‍കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t