ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്‍ കേരള സംസ്ഥാന സമിതിയാണ് സര്‍വീസ് നിര്‍ത്തിവെച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായമായി നികുതി, പിഴ, വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയ നടപടികള്‍ നേരിടേണ്ടി വരുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി.
കേരളത്തില്‍ നിന്നുള്ള എല്ലാ ടൂറിസ്റ്റ് ബസുകളും വൈകുന്നേരം ആറു മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്കെതിരെ നിയമവിരുദ്ധ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ ജെ റിജാസ്, ജനറല്‍ സെക്രട്ടറി മനീഷ് ശശിധരന്‍ എന്നിവര്‍ അറിയിച്ചു.
സര്‍വീസുകള്‍ കൂട്ടത്തോടെ നിര്‍ത്തുന്നത് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും ഉള്‍പ്പെടെയുള്ള യാത്രികരെ വലക്കും.
കേരളത്തില്‍ നിന്നുള്ള സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ ഇന്ന് മുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു
Advertisement
Advertisement
Advertisement