breaking news New

ആത്മകഥയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്ക് പിന്നാലെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ പ്രതികരണവുമായി രംഗത്തെത്തി

പുസ്തകത്തെക്കുറിച്ച് വിമർശിക്കുന്നവർ ആദ്യം അത് വായിക്കണമെന്നും, വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. “ഇനിയും സംശയങ്ങൾ തുടരുകയാണെങ്കിൽ കണ്ണൂരിൽ പ്രത്യേകമായി ഒരു പരിപാടി സംഘടിപ്പിച്ച് എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും,” എന്നാണ് ഇ.പി. മാധ്യമങ്ങളോട് പറഞ്ഞത്. ആത്മകഥ പ്രസിദ്ധീകരണത്തെ തുടർന്ന് പാർട്ടിക്കുള്ളിലും പുറത്തുമായി ഉയർന്ന പ്രതികരണങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയം.

‘ഇതാണെന്റെ ജീവിതം’ എന്ന പേരിലാണ് ഇ.പി. ജയരാജന്റെ ആത്മകഥ പുറത്തിറങ്ങിയത്. കണ്ണൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകത്തിന്റെ ആദ്യ കോപ്പി കഥാകൃത്ത് ടി. പദ്മനാഭന് കൈമാറി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ പികെ കുഞ്ഞാലിക്കുട്ടി, പി.എസ്. ശ്രീധരൻ പിള്ള, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. എന്നാൽ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നിട്ടും അദ്ദേഹം പങ്കെടുത്തില്ല. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംസ്ഥാന സമിതി അംഗം പി. ജയരാജനും ചടങ്ങിൽ ഹാജരായിരുന്നില്ല.

ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടിയിലെ നയപരമായ അഭിപ്രായഭിന്നതകളിൽ ശരിയായ നിലപാടുകളാണ് ഇ.പി. ജയരാജൻ സ്വീകരിച്ചതെന്ന് വ്യക്തമാക്കി. അസത്യങ്ങളും അർധസത്യങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രചാരണങ്ങൾക്കാണ് ഇപി ജയരാജൻ ഇരയായതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ സ്നേഹിക്കുന്ന ഒരാളായി, തന്റെ അനുഭവങ്ങളും രാഷ്ട്രീയ ജീവിതത്തിന്റെ പാഠങ്ങളുമാണ് ഇ.പി. ആത്മകഥയിലൂടെ പങ്കുവെച്ചതെന്നും മുഖ്യമന്ത്രിയുടെ പ്രസംഗം കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t