breaking news New

സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്രമങ്ങൾക്ക് ഇന്ന് തുടക്കം

എസ്ഐആർ (ഇന്റൻസീവ് റിവിഷൻ ഓഫ് ഇലക്ടറൽ റോള്സ്) പദ്ധതിയുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒമാർ) വീടുകളിലെത്തി പരിശോധന നടത്തും. വീടുകളിൽ എത്തുന്ന ബിഎൽഒമാർ വോട്ടർ പട്ടികയിൽ പേരുകൾ ഉറപ്പാക്കിയശേഷം ആവശ്യമായ ഫോമുകൾ കൈമാറും. വോട്ടർ പട്ടികയിലെ പേരുകൾ ശരിയായി ഉൾപ്പെടുത്തിയിട്ടുണ്ടോയെന്നും പുതുതായി ഉൾപ്പെടുത്തേണ്ടവർ ആരൊക്കെയാണെന്നും പരിശോധിക്കുന്നതാണ് പ്രധാന ലക്ഷ്യം. ഏകദേശം ഒരു മാസത്തോളം നീളുന്ന ഈ പ്രക്രിയയിൽ വോട്ടർമാരുടെ വിവരങ്ങൾ ഉറപ്പാക്കുകയും പിഴവുകൾ തിരുത്തുകയും ചെയ്യും.

പോർട്ടലിൽ പേരുള്ള പ്രമുഖ വ്യക്തികളുടേയും (വിവിഐപിമാരുടേയും) വീടുകളിൽ ജില്ലാ കളക്ടർമാരും ഉന്നത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നേരിട്ട് എത്തും. സംസ്ഥാനതലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനായി വ്യാപകമായ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് പരിശീലന സെഷനുകൾ വിവിധ ജില്ലകളിൽ നടത്തപ്പെടുന്നു. എസ്ഐആർ നടപടികൾക്ക് സിപിഎമ്മും കോൺഗ്രസും എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കമ്മീഷൻ നടപടികൾക്ക് തുടക്കമായത്. എങ്കിലും കമ്മീഷൻ സംസ്ഥാനത്തെ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തുന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t