കേരളത്തിലേതുപോലുള്ള റോഡുകൾ ന്യൂയോർക്കിൽ പോലുമില്ലെന്ന് കുട്ടി വന്ന് തന്നോട് പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്കിൽ താമസിക്കുന്ന ഒരു കുടുംബം കോട്ടയം വഴി പാലക്കാട് വരെ യാത്ര ചെയ്തപ്പോഴാണ് മനോഹരമായ റോഡുകൾ കണ്ടതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഈ കുട്ടി റോഡിനെ അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്. പാലക്കാട്ടേക്കുള്ള യാത്രയിൽ കുതിരാൻ ടണലിലൂടെയുള്ള യാത്ര കുട്ടിയിൽ ആശ്ചര്യം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്കിൽപ്പോലും ഇത്തരം റോഡുകളില്ലെന്ന് കുട്ടി അച്ഛനോടും അമ്മയോടും പറഞ്ഞു. അത് പറയാൻ വേണ്ടിമാത്രം കുട്ടിയേയും കൂട്ടി അവർ തന്റെ അടുത്ത് വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഖത്തറിൽ ‘മലയാളോത്സവം 2025’ ന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ആണ് പിണറായി വിജയൻറെ അവകാശ വാദം. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചുയർന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ‘മലയാളോത്സവം 2025’ സംഘടിപ്പിക്കുന്നത്.
ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടിപോലും കേരളത്തിലെ റോഡുകൾ കണ്ട് ഞെട്ടിയെന്ന് ഗൾഫിൽ വെച്ച് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ !!
Advertisement
Advertisement
Advertisement