breaking news New

വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇതാ ആശ്വാസ വാർത്ത

ഇനി പ്രവാസികളായ ഇന്ത്യക്കാർക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ പേയ്‌മെന്റുകൾ നടത്താം. പ്രാദേശിക ഇന്ത്യൻ സിം കാർഡ് ഇല്ലാതെ തന്നെ NRE അല്ലെങ്കിൽ NRO ബാങ്ക് അക്കൗണ്ടുകൾ വഴി ഇനി പേയ്‌മെന്റ് നടത്താനാകും.

വാട്‌സ്ആപ്പിലൂടെയാണ് ഈ പുതിയ സേവനം ലഭ്യമാകുക. സാധാരണ യുപിഐ ആപ്പ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്നത് പോലെ തന്നെ പേടിഎം ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പണം അയയ്ക്കാനും കറൻസി കൺവേർഷനുകളോ അന്താരാഷ്ട്ര പേയ്‌മെൻ്റ് ഗേറ്റ്‌വേകളോ ഇല്ലാതെ ഇന്ത്യൻ പ്ലാറ്റ്‌ഫോമുകളിൽ ഷോപ്പിംഗ് നടത്താനും ക്യുആർ കോഡുകൾ വഴി വ്യാപാരികൾക്ക് പണം നൽകാനും എല്ലാവരെയും പോലെ പ്രവാസികൾക്കും ഇനിമുതൽ സാധിക്കും.

പുതിയ പേയ്‌മെന്റ് സംവിധാനം നിലവിൽ സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, അമേരിക്ക, സൗദി അറേബ്യ, യുഎഇ, യുകെ, ഫ്രാൻസ്, മലേഷ്യ തുടങ്ങിയ 12 ഓളം രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരായ പ്രവാസികൾക്കാണ് ലഭ്യമാകുക.

നാഷണൽ പേയ്‌മെൻ്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ സേവനത്തിന് അനുമതി നൽകുന്നത്. നിലവിൽ ബീറ്റാ പരിശോധനയിലായതിനാൽ, വരും ദിവസങ്ങളിൽ അർഹരായ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ മുഴുവനായി ലഭ്യമാകും.

പുതിയ സേവനം ലഭിക്കുന്നതിനായി പ്രവാസികൾ ആദ്യം പേടിഎം പോലുള്ള യുപിഐ ആപ്പുകൾ ഡൗൺലോഡ് ചെയ്തതിന് ശേഷം ഉപയോക്താക്കൾ അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുകയും എസ്എംഎസ് വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുകയും വേണം. ശേഷം നിങ്ങളുടെ NRE അല്ലെങ്കിൽ NRO ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുന്നതോടെ ഈ സൗകര്യം ഉപയോഗിച്ച് ഇന്ത്യയിൽ എളുപ്പത്തിൽ യുപിഐ പേയ്‌മെൻ്റുകൾ നടത്താവുന്നതാണ്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t