കെ.എസ്.യു, എം.എസ്.എഫ് സംയുക്തമായി ആഹ്വാനം ചെയ്ത ഈ ബന്ദിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാർത്ഥി സംഘടനകൾ ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ബന്ദിന്‍റെ ഭാഗമായി വിദ്യാലയങ്ങൾ, കോളേജുകൾ എന്നിവിടങ്ങളിൽ പാഠഭാഗങ്ങൾ നിർത്തിവയ്ക്കും. എന്നാൽ, യൂണിവേഴ്സിറ്റി പരീക്ഷകളും പൊതു പരീക്ഷകളും ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കൾ വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയിലൂടെ സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രത്തിന് അനാവശ്യമായ ഇടപെടലുണ്ടാകുമെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു. വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെന്നും, കേന്ദ്ര പദ്ധതി സംസ്ഥാനത്തിന്റെ സ്വതന്ത്ര വിദ്യാഭ്യാസ സംവിധാനത്തെ ബാധിക്കാനിടയുണ്ടെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഈ പദ്ധതിയിൽ ഒപ്പുവെച്ചത് വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രാഭിമുഖത കൂട്ടാനുള്ള നീക്കമാണെന്ന് വിദ്യാർത്ഥി നേതാക്കൾ ആരോപിച്ചു.
സംസ്ഥാനത്തുടനീളം നടക്കുന്ന ബന്ദിന്‍റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യു.ഡി.എസ്.എഫ് പ്രതിഷേധ റാലികളും സംഗമങ്ങളും സംഘടിപ്പിക്കും. ബന്ദിന് ശേഷം സമരം കൂടുതൽ ശക്തമാക്കാനുള്ള ഭാഗമായാണ് ഒക്ടോബർ 31-ന് ദേശീയപാത ഉപരോധം സംഘടിപ്പിക്കുന്നതെന്നും നേതാക്കൾ അറിയിച്ചു. പി എം ശ്രീക്കെതിരെ യോജിച്ച പോരാട്ടങ്ങൾ നടത്താനുള്ള ആദ്യപടിയായാണ് ഈ ബന്ദ് കാണുന്നതെന്നും അവർ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചതിനെതിരെ സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു
Advertisement
Advertisement
Advertisement