സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് കോൺഗ്രസ് തുറന്നു പറയണമെന്ന് ഓര്‍ത്തഡോക്‌സ് സഭ വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭ ഉന്നയിച്ച വിഷയങ്ങളെ തള്ളിപ്പറഞ്ഞതിലുള്ള അമര്‍ഷമാണ് സഭ കെപിസിസി അധ്യക്ഷനെ വിമര്‍ശിച്ചതിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ കാര്യങ്ങൾ സഭകൾ അല്ല തീരുമാനിക്കുന്നത് എന്ന സണ്ണി ജോസഫിന്റെ പരാമർശത്തിനാണ് മറുപടി. കഴിവുള്ള നേതാക്കൾ നേതൃത്വത്തിൽ വരണമെന്നത് പൗരന്മാരുടെ സ്വപ്നം. അവരെ മതത്തിന്റെ പേരിൽ തടയുന്നത് സങ്കടകരമാണെന്ന് ഫാ. ഡോ. തോമസ് വർഗീസ് അമയിൽ പറഞ്ഞു.
പൊതുസമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ കാണുമ്പോൾ സഭകൾ തുറന്നു പറയും. മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കിൽ അക്കാര്യം നേതൃത്വം തുറന്നു പറയണം. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല. കാലാവസ്ഥ അനുകൂലമെന്ന് ചിലർ കണക്ക് കൂട്ടുന്നു. എന്നാൽ ഇത് മേഘവിസ്ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ലെന്ന് വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ
Advertisement
Advertisement
Advertisement