ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ട്. അതോടൊപ്പം സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ല ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. ഇടുക്കിയിലും എറണാകുളത്തും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും, മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടും ആണ് ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിപ്പിച്ചു ...
Advertisement
Advertisement
Advertisement