1476 കോടി രൂപ എന്തിന് കളയണമെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതിവിഹിതം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണെന്നും വിദ്യാഭ്യാസമന്ത്രി പറയുന്നു. എന്നാൽ കേരളം പദ്ധതിയുടെ ഭാഗമാകരുതെന്ന നിലപാടില്‍ മാറ്റമില്ലാതെ തുടരുകയാണ് സിപിഐ.
പദ്ധതിയില്‍ ഭാഗമാകാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ള ഫണ്ട് എങ്ങനെ വെട്ടിക്കുറയ്ക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്നും ആ അപകടത്തില്‍ ചെന്ന് ചാടാന്‍ സംസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സിപിഐയുടെ എതിര്‍പ്പ് തള്ളിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയായ രണ്ട് പ്രാവശ്യവും സിപിഐ ശക്തമായി എതിര്‍പ്പുയര്‍ത്തിയിരുന്നു.
ഈ എതിർപ്പ് മൂലം പിഎം ശ്രീയില്‍ ചേരാനുള്ള നിലപാടുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ നിര്‍ണായക നിലപാടെടുത്തിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടാന്‍ വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയെ മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തി. അടുത്തയാഴ്ച കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും സഹമന്ത്രിയേയും വി ശിവന്‍കുട്ടി കാണും.
സിപിഐയുടെ എതിര്‍പ്പ് തള്ളി പിഎം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ സമ്മതമറിയിച്ച് സംസ്ഥാന സര്‍ക്കാര്‍
Advertisement

Advertisement

Advertisement

