breaking news New

കോൺഗ്രസിൽ കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തുകയാണ് : ഇലക്ഷൻ അടുത്ത സമയത്ത് വലിയ പൊട്ടിത്തെറിയിലേക്ക് പാർട്ടി ...

പാർട്ടിയെ ഹൈജാക്ക് ചെയ്ത കെസി വേണുഗോപാലിന്റെ നീക്കം പാർട്ടിയുടെ തകർച്ചക്ക് കാരണമാകും . അതിനിടെ കെപിസിസി പുനഃസംഘടനയില്‍ പരിഹാസവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് എത്തി. പുനഃസംഘടനയില്‍ തൃപ്തനാണെന്നും ഇത്രയും തൃപ്തി മുന്‍പു ഉണ്ടായിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ അതൃപ്തി പുകയുന്നതിനിടെയാണ് കെ സുധാകരന്‍റെയും പരസ്യ പ്രതികരണം.

നിര്‍ദ്ദേശിച്ചവരെ പരിഗണിക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും അതൃപ്തിയുണ്ട്. യുവാക്കളെ പരിഗണിക്കാത്തത് ശരിയല്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. എത്രയും പെട്ടെന്ന് കെപിസിസി സെക്രട്ടറിമാരെ നിയമിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെടുന്നുണ്ട്.

കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന്‍ ന്യൂനപക്ഷ സെല്‍ വൈസ് ചെയര്‍മാനായ കെ എം ഹാരിസിന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. മരിയാപുരം ശ്രീകുമാറിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിലും തൃശ്ശൂരില്‍ പരാജയത്തിന് കാരണക്കാരനായ ജോസ് വള്ളൂരിനെ ജനറല്‍ സെക്രട്ടറിയാക്കിയതിലും കെ മുരളീധരന് നീരസമുണ്ട്.

പുനഃസംഘടനയിലെ അതൃപ്തി ചാണ്ടി ഉമ്മനും കെപിസിസി അധ്യക്ഷനെ അറിയിച്ചു. ഇതിനിടയില്‍ യുഡിഎഫ് വിശ്വാസ സംരക്ഷണ യാത്രയില്‍ കെ മുരളീധരന്‍ പങ്കെടുക്കില്ലന്ന നിലപാട് നേരത്തെ സ്വീകരിച്ചിരുന്നു. പിന്നീട് യാത്രയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ചെങ്ങന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്.

ആറ് പുതിയ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ ഉൾപ്പെടെ 77 ഭാരവാഹികളെ ആണ് പ്രഖ്യാപിച്ചത്. ദളിത് വിഭാഗങ്ങളെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്. ദളിത് വിഭാഗങ്ങളെയും പരക്കെ ഒഴിവാക്കിയതായും രാഷ്ട്രിയ കാര്യസമിതി അംഗങ്ങളിൽ ഈഴവ സമുദായത്തിൽ നിന്നും ആരുമില്ലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്.

ഏറെ നാളത്തെ തർക്കങ്ങൾക്കൊടുവിൽ എഐസിസി പ്രഖ്യാപിച്ച കെപിസിസി ജംബോ പുനസംഘടനയിൽ ഭിന്നത തുടരുകയാണ്. കാര്യശേഷിയുള്ള യുവാക്കളെ അടക്കം അവഗണിച്ചുവെന്നാണ് പ്രധാന ആരോപണം. കെ.സി വേണുഗോപാലിൻ്റെ പ്രബല വിഭാഗത്തിന് പുനസംഘടന പട്ടിക അനുകൂലമായെന്നും നേതാക്കൾക്ക് വിമര്‍ശനമുണ്ട്.

മുതിർന്ന നേതാക്കളായ കെ സുധാകരൻ, കെ മുരളീധരൻ എന്നിവർ അതൃപ്പ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ നേതാക്കളെ നേരിൽ കണ്ട് അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കെപിസിസി. പുനസംഘടനയിൽ ദളിത് വിഭാഗങ്ങളെ അവഗണിച്ചുവെന്നും അരോപണം ഉയര്‍ന്നു വരുന്നുണ്ട്.

പുതിയ 6 രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ ഉൾപ്പെടെ 77 ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്. ഇതിൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളിൽ ഈഴവ വിഭാഗത്തിൽ നിന്ന് ഒരാളെപ്പോലും പരിഗണിച്ചിട്ടില്ല. പട്ടികയിൽ പരിഗണിക്കാതത്തിനെ തുടർന്ന് ചാണ്ടി ഉമ്മനും, ഷമാ മുഹമ്മദും അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കെപിസിസി സംഘടിപ്പിച്ച മേഖല ജാഥയിൽ നിന്ന് ചാണ്ടി ഉമ്മൻ വീട്ടുനിന്നു.

അതേസമയം ശശി തരൂരിനെ മുൻനിർത്തി അതൃപ്പ്ത വിഭാഗങ്ങളെ സംഘടിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. എം കെ രാഘവൻ എംപിയാണ് തരുർ പക്ഷത്തെ നയിക്കുന്നത്. 13 വൈസ് പ്രസിഡൻ്റുമാരും 58 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ പട്ടിക. സെക്രട്ടറിമാരുടെ തെരെഞ്ഞെടുപ്പിൽ അതൃപ്തി അറിയിച്ച നേതാക്കളെ പരിഗണിച്ച് പ്രതിസന്ധി പരിഹരിക്കാമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതീക്ഷിക്കുന്നത്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t