breaking news New

വിഷാംശമുള്ള മൂന്ന് ചുമ മരുന്നുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോക ആരോഗ്യ സംഘടന

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കലില്‍ നിന്നുള്ള കോള്‍ഡ്രിഫ്, റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ റെസ്പിഫ്രഷ് ടിആര്‍, ഷേപ്പ് ഫാര്‍മയുടെ റീലൈഫ് തുടങ്ങിയവയുടെ പ്രത്യേക ബാച്ചുകളിലുള്ള മരുന്നുകളിലാണ് വിഷാംശമുള്ളതെന്ന് ഡബ്ല്യൂഎച്ച്ഒ അറിയിച്ചു.

ഈ മരുന്നുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ ആരോഗ്യ ഏജന്‍സിയെ അറിയിക്കണമെന്ന് അതത് രാജ്യത്തെ അധികൃതരോട് ഡബ്ല്യൂഎച്ച്ഒ ആവശ്യപ്പെട്ടിട്ടുണ്ട്.

ചുമ മരുന്ന് കഴിച്ച് 22 കുട്ടികളാണ് രാജ്യത്ത് മരിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരുന്നുകളില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ (ഡിഇജി) എന്ന വിഷാംശം അടങ്ങിയതായി കണ്ടെത്തി.

അനുവദനീയ അളവിനേക്കാള്‍ 500 മടങ്ങ് വിഷാംശം മരുന്നില്‍ അടങ്ങിയിരുന്നതായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) നടത്തിയ പരിശോധനയിലൂടെ വ്യക്തമായി. ഈ മരുന്നുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് ഡബ്ല്യൂഎച്ച്ഒ ചോദിച്ചിരുന്നു. എന്നാല്‍ ഈ ചുമ മരുന്നുകള്‍ അമേരിക്കയില്‍ എത്തിയിട്ടില്ലെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t