ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്.
ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചാക്കലക്കൽ തുടങ്ങിയ സിനിമാ താരങ്ങളുടെയും മറ്റ് ചില വാഹന ഉടമകളുടെയും ഓട്ടോ വർക്ക്‌ഷോപ്പുകളുടെയും വ്യാപാരികളുടെയും എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വസതികളിലും സ്ഥാപനങ്ങളിലുമായി 17 സ്ഥലങ്ങളിലാണ് പരിശോധന.
ലാൻഡ് ക്രൂയിസർ, ഡിഫെൻഡർ, മസെരാട്ടി തുടങ്ങിയ ആഡംബര കാറുകൾ ഇന്ത്യ-ഭൂട്ടാൻ, നേപ്പാൾ വഴികളിലൂടെ അനധികൃതമായി ഇറക്കുമതി ചെയ്യുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഒരു സിൻഡിക്കേറ്റിനെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഇ ഡി അധികൃതർ പറഞ്ഞു.
കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ഒരു സംഘം ഇന്ത്യൻ ആർമി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയിൽ നിന്നുള്ള വ്യാജ രേഖകളും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തട്ടിപ്പിലൂടെയുള്ള ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചാണ് വാഹനങ്ങൾ കടത്തിയത്. ഈ വാഹനങ്ങൾ പിന്നീട് സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള സമ്പന്നരായ വ്യക്തികൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുകയായിരുന്നു.
ഭൂട്ടാന്‍ വാഹനക്കടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും രംഗത്ത് : നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന
Advertisement

Advertisement

Advertisement

