breaking news New

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണ്ണവില !!

പവന് 840 രൂപ വർദ്ധിച്ച് സ്വർണ്ണവില ഇന്ന് 90,000 കടന്നു. ഇന്ന് ഒരു പവന്റെ വിപണി വില 90320 രൂപയാണ്. ഗ്രാമിന് 105 രൂപ വർദ്ധിച്ച് ഒരു ഗ്രാം സ്വർണത്തിന് 11290 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ നിലക്ക് ഒരു പവൻ സ്വർണത്തിന് ഒരുലക്ഷം രൂപ താമസിയാതെയാകും എന്നാണ് വിലയിരുത്തൽ.

യുഎസിൽ അനിശ്ചിതത്വം തുടരുന്നതാണ് സ്വർണത്തിന്റെ കുതിപ്പിന് പിന്നിൽ. യുഎസ് ഫെഡ് ഇനിയും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് രണ്ടാം ദിവസവും സ്വർണം നേട്ടമാക്കിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,20,712 രൂപയായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡാകട്ടെ ട്രോയ് ഔൺസിന് 3,984 ഡോളർ നിലവാരത്തിലാണ്.

ഭൗമരാഷ്‌ട്രീയ സംഘർഷങ്ങൾ, താരിഫ് അനിശ്ചിതത്വം, ദുർബലമായ ഡോളർ, കേന്ദ്ര ബാങ്കുകളുടെ വൻതോതിലുള്ള വാങ്ങൽ എന്നിവമൂലം ഈ വർഷം ഇതുവരെ സ്വർണ വിലയിൽ 55 ശതമാനത്തിലധികം വർധനവുണ്ടായി. ഫെഡ് റിസർവ് വീണ്ടും നിരക്ക് കുറച്ചാൽ സ്വർണത്തിന്റെ കുതിപ്പ് തുടരുമെന്നാണ് വിലയിരുത്തൽ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t