പഠനഭാരം, പഠന ചെലവ് തുടങ്ങിയവയും മാറ്റത്തിനു പ്രേരകമാണ്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം ഒഴികെയുള്ള 11 ജില്ലകളിൽ നിന്നായി രണ്ടു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ 32,259 കുട്ടികളാണ്‌പൊതുവിദ്യാലയങ്ങളിലേക്ക് മാറിയത്.
ഏഴാം ക്ലാസിൽ നിന്ന് എട്ടിലേക്കും നാലിൽ നിന്ന് അഞ്ചിലേക്കുമാണ് കൂടുതൽ പേരും സ്‌കൂൾ മാറുന്നത്. ഈ കാലയളവിൽ എട്ടിലേക്ക് 9,564ഉം അഞ്ചിലേക്ക് 6,994 ഉം കുട്ടികളെത്തി. 2025 -26ൽ 31,352 കുട്ടികൾ
പൊതുവിദ്യാലങ്ങളിലെത്തി.
എട്ടിലേക്ക് 9,066 പേരും അഞ്ചിലേക്ക് 6,600 പേരുമെത്തി. 2024-25ൽ രണ്ടു മുതൽ പത്തുവരെയുള്ള ക്ലാസുക ളിൽ പൊതുവിദ്യാലയങ്ങളിലേക്ക് 32,259 പേർ മാറി. 2025-26 ൽ 31,352 കുട്ടികളെത്തി.
എട്ടാം ക്ലാസുവരെ സി. ബി.എസ്.ഇ സിലബസിൽ പഠിച്ച ശേഷം മാറുന്നതാണ് പുത്തൻ ട്രെൻഡ്. സി.ബി.എ സ്.ഇയിൽ ചേർത്താൽ കുട്ടികൾക്ക് ഇംഗ്ലീഷിൽ നല്ല അഭിരുചി ഉണ്ടാകുമെന്നും ഉയർന്ന ക്ലാസുകളിൽ പഠനഭാരമേറുമ്പോൾ മാറ്റാമെന്നും നിശ്ചയിച്ച് മുന്നോട്ടുപോകുന്ന വരും കുറവല്ലെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പഠന നിലവാരവും സൗകര്യങ്ങളും മെച്ചപ്പെട്ടതോടെ, സ്വകാര്യ സ്‌കൂളുകളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് മാറുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുതിപ്പ്
Advertisement

Advertisement

Advertisement

