breaking news New

കഴിഞ്ഞ വർഷങ്ങളിലെ റവന്യൂ, സബ്ജില്ലാ കായിക മേളകൾ നടത്തിയതിന് കായികാദ്ധ്യാപകർക്ക് കിട്ടാനുള്ളത് ഒരു കോടിയിലേറെ രൂപ !!

റവന്യൂ ജില്ലാ കായിക മേളകളുടെ നടത്തിപ്പിന് അനുവദിക്കുന്ന 13-14 ലക്ഷം രൂപ ബഡ്ജറ്റ് തുക മാത്രമാണ് അദ്ധ്യാപകർക്ക് കൈമാറിയിട്ടുള്ളത്.

18 ലക്ഷം വരെ ചെലവാക്കിയ ജില്ലകളുണ്ട്. സംഘാടക സമിതി അംഗങ്ങളും സെക്രട്ടറിമാരും സ്വന്തം കൈയിൽ നിന്നെടുത്തും ലോണെടുത്തും പിരിവിട്ടുമെല്ലാമാണ് ബാക്കി തുക കണ്ടെത്തിയത്. പത്ത് ജില്ലകൾക്ക് മാത്രം 70,05,000 രൂപ കിട്ടാനുണ്ട്. നാല് ജില്ലകളിലെ കണക്ക് കൂടി പൂർത്തിയാകുമ്പോൾ ഒരു കോടിയിലേറെയാകും.

സബ് ജില്ലാ കായികമേളയുടെ കണക്കെടുപ്പ് ഇതുവരെ നടത്തിയിട്ടില്ല. 14 റവന്യൂ ജില്ലകൾക്ക് പുറമേ 162 സബ് ജില്ലകളുടെ കൂടി കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ സംഖ്യ വീണ്ടും ഉയരും.മുമ്പ് മേളകൾ കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ സർക്കാർ പണം നൽകുമായിരുന്നു.

വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയാണ് തുക കണ്ടെത്തുന്നത്. 9,10 ക്ലാസുകളിലെ കുട്ടികളിൽ നിന്ന് 15 രൂപയും ഹയർ സെക്കൻഡറി തലത്തിൽ 75 രൂപയും അത്ലറ്റിക് ഫണ്ട് ഈടാക്കുന്നുണ്ട്. 10, 50 രൂപയിൽ നിന്ന് 2023ലാണ് 15, 75 രൂപ വീതമാക്കിയത്.

റവന്യൂ - സബ് ജില്ലാ കായികമേളകൾക്ക് പ്ലാൻ ഫണ്ടിൽ നിന്ന് സാധാരണ ലഭിക്കാറുള്ള തുകയും പലയിടത്തും ഇത്തവണ അനുവദിച്ചില്ല. റവന്യൂ ജില്ലയ്ക്ക് 1,75,000, സബ് ജില്ലയ്ക്ക് 75,000 എന്നിങ്ങനെയാണ് പ്ലാൻ ഫണ്ട് തുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t