കഴിഞ്ഞ ദിവസം രാവിലെ വില കുറഞ്ഞ സ്വര്‍ണം, ഉച്ചയ്‌ക്ക് ശേഷം വില വര്‍ധിച്ചിരുന്നു. തൊട്ടടുത്ത ദിവസമായ ഇന്ന് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു.
ഗ്രാം വില 80 രൂപ വര്‍ധിച്ച് 10,945 രൂപയും പവന്‍ വില 640 രൂപ ഉയര്‍ന്ന് 87,560 രൂപയുമായി. കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 95,000 രൂപയ്‌ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
അതേസമയം, 24, 22 കാരറ്റുകള്‍ വലിയ കുതിപ്പ് നടത്തിയതോടെ ആഭരണങ്ങള്‍ക്ക് വേണ്ടി കാരറ്റ് കുറഞ്ഞ സ്വര്‍ണത്തിലേക്ക് തിരിയുന്നവരും വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9000 രൂപയായി എന്ന പ്രത്യേകതയും ഉണ്ട്. ആദ്യമായിട്ടാണ് ഈ സ്വര്‍ണം പവന് 72000 രൂപയില്‍ എത്തുന്നത്. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7000 രൂപയാണ് ഇന്നത്തെ വില.
വിറ്റഴിച്ച് ലാഭം കൊയ്യുന്നവര്‍ കുറഞ്ഞിട്ടുണ്ട്. വില ഇനിയും കൂടുമെന്നു കരുതി പലരും വില്‍ക്കാന്‍ മടിക്കുകയാണ്. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കേരളത്തിൽ സ്വര്‍ണ വില ഇന്ന് പുതിയ റെക്കോഡില്‍ !!
Advertisement

Advertisement

Advertisement

