ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇറക്കിയ ശുപാർശകളിലൂടെ റേഡിയോയ്‌ക്ക് പുതിയ രൂപവും നയവും വരുന്നു. അതോറിറ്റിയുടെ ശുപാർശ സർക്കാർ അംഗീകരിച്ച് തുടർനടപടി എടുത്താൽ സ്വകാര്യ റേഡിയോ മേഖലയിൽ വൻ മാറ്റങ്ങൾ വരും നാളുകളിൽ ഉണ്ടാകും. ദൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ നാല് ‘എ+’ കാറ്റഗറി നഗരങ്ങളിലും ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, പൂനെ, ജയ്‌പൂർ, ലഖ്‌നൗ, കാൺപൂർ, നാഗ്പൂർ എന്നീ ഒമ്പത് ‘എ’ കാറ്റഗറി നഗരങ്ങളിലും ഡിജിറ്റൽ റേഡിയോ പ്രക്ഷേപണ സേവനം ആരംഭിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാന തുകയും വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ റേഡിയോ പ്രക്ഷേപകർക്കായി ഡിജിറ്റൽ റേഡിയോ പ്രക്ഷേപണ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പങ്കാളികളുടെ അഭിപ്രായങ്ങൾ തേടി 2024 സെപതംബർ 30 ന് ഒരു കൺസൾട്ടേഷൻ പേപ്പർ (വിദഗ്‌ദ്ധാഭിപ്രായ രേഖ) പുറത്തിറക്കി. രേഖയിന്മേൽ 43 അനുകൂല അഭിപ്രായങ്ങളും 13 എതിരഭിപ്രായങ്ങളും ലഭിച്ചു. തുടർന്ന്, 2025 ജനുവരി 8 ന് ഒരു ഓപ്പൺ ഹൗസ് ചർച്ചയും നടന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ നയനിർദ്ദേശം.
പ്രധാന ശുപാർശകൾ ഇവയാണ്:
*പുതിയ പ്രക്ഷേപകർ ഡിജിറ്റൽ റേഡിയോ സേവനങ്ങൾ സിമൽകാസ്റ്റ് മോഡിൽ ആരംഭിക്കണം. നിലവിലുള്ള അനലോഗ് എഫ്എം റേഡിയോ നിലനിർത്തണം.
*നിയുക്ത സ്‌പോട്ട് ഫ്രീക്വൻസിയിൽ ഒരു അനലോഗ്, മൂന്ന് ഡിജിറ്റൽ, ഒരു ഡാറ്റ ചാനൽ എന്നിവ പ്രക്ഷേപണം ചെയ്യാൻ നിർദ്ദിഷ്ട സിമൽകാസ്റ്റ് മോഡ് അവരെ അനുവദിക്കും.
*വിഎച്ച്എഫ് ബാൻഡ് കകൽ ഡിജിറ്റൽ റേഡിയോ പ്രക്ഷേപണം അവതരിപ്പിക്കുന്നതിന് ഭാരതത്തിൽ ഒരു ഏകീകൃത ഡിജിറ്റൽ റേഡിയോ സാങ്കേതിക മാനദണ്ഡം സ്വീകരിക്കണം.
*പ്രധാന പങ്കാളികളുമായി, അതായത്, റേഡിയോ പ്രക്ഷേപകരുമായും റേഡിയോ റിസീവർ നിർമ്മാതാക്കളുമായും കൂടിയാലോചനകൾ നടത്തിക്കൊണ്ടോ; അല്ലെങ്കിൽ സ്‌പെക്ട്രം ലേല പ്രക്രിയയിൽ സാങ്കേതികവിദ്യയുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടുത്തിക്കൊണ്ടോ;അല്ലെങ്കിൽ സർക്കാർ അനുയോജ്യമെന്ന് കരുതുന്ന മറ്റേതെങ്കിലും രീതിയിലൂടെയോ ഭാരതത്തിൽ അനുയോജ്യമായ ഒരു ഡിജിറ്റൽ റേഡിയോ സാങ്കേതികവിദ്യ സർക്കാർ തിരഞ്ഞെടുക്കണം.
*ഡിജിറ്റൽ റേഡിയോ പ്രക്ഷേപണത്തിനായുള്ള ഫ്രീക്വൻസി ലേലത്തിലൂടെ വിജയകരമായി നിശ്ചയിക്കപ്പെട്ട ഉടൻ, നിലവിലുള്ള എഫ്എം റേഡിയോ പ്രക്ഷേപകർക്ക് സ്വമേധയാ സിമൽകാസ്റ്റ് മോഡിലേക്ക് മാറാനുള്ള അവസരം നൽകണം.
*എഫ്എം റേഡിയോ റിസീവറുകളുടെ മൊബൈൽ ഫോണുകളിലെ ലഭ്യതയ്‌ക്കായി കേന്ദ്ര ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് സമാനമായി, മൊബൈൽ ഫോണുകളിലും കാർ ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങളിലും ഡിജിറ്റൽ റേഡിയോ റിസീവറുകളുടെ ലഭ്യത സംബന്ധിച്ച് സർക്കാർ ഒരു നിർദേശം പുറപ്പെടുവിക്കണം.
*സ്വകാര്യ ഭൂതല റേഡിയോ പ്രക്ഷേപകർക്ക് ഉപയോക്തൃ നിയന്ത്രണമില്ലാതെ, അവരുടെ ലൈവ് ഭൂതല ചാനലുകൾ ഒരേസമയം സ്ട്രീം ചെയ്യാൻ അനുവദിക്കണം.
സ്വകാര്യ റേഡിയോ പ്രക്ഷേപകർക്കായി ഡിജിറ്റൽ റേഡിയോ പ്രക്ഷേപണ നയം രൂപീകരിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
Advertisement

Advertisement

Advertisement

