ഒരു കാലത്ത് സ്‌കോട്ട്‌ലണ്ട് യാഡിനോട് താരതമ്യപ്പെടുത്തിയ കേരള പോലീസ് ഇന്ന് കേരളത്തിലെ ജനവിരുദ്ധ പ്രസ്ഥാനമായിരിക്കുന്നു. ഇതിന്റയെല്ലാം ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. തുടര്‍ ഭരണമെന്നാല്‍ സിപിഎമ്മിന് കയ്യിട്ടുവാരലിന്റെയും അഴിമതിയുടെയും തുടര്‍ച്ചയാണെന്നും ചെന്നിത്തല പറഞ്ഞു.
ഈ സര്‍ക്കാര്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അയ്യപ്പ സംഗമം ന്യൂനപക്ഷ സംഗമം തുടങ്ങിയ പല പേരുകളില്‍ വര്‍ഗീയ അജണ്ടയാണ് മുന്നോട്ടുവയ്‌ക്കുന്നത്.
മനുഷ്യരെ ഹിന്ദുവായും മുസല്‍മാനായും ക്രിസ്ത്യാനിയായും കാണുന്ന സര്‍ക്കാരാണിത്.
ഈ നീക്കം അപകടകരമാണ്. ചെന്നിത്തല പറഞ്ഞു.
