breaking news New

ഡിജിറ്റൽ തട്ടിപ്പുകൾ പെരുകുന്ന സമയത്ത് അതിന് തടയിടാൻ MNV സംവിധാനം ഒരുക്കാൻ തയ്യാറെടുക്കുകയാണ് കേന്ദ്ര സർക്കാർ

മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്ഫോം ആണ് എം എൻ വി. നിലവിലെ സാഹചര്യത്തിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുമ്പോൾ മറ്റും നൽകുന്ന നമ്പർ യഥാർത്ഥ ഉടമയുടേതാണോ എന്നൊന്നും പരിശോധിക്കാറില്ല.

അത് പരിശോധിക്കാനുള്ള സംവിധാനമാണ് എം എൻ വി. ഈ പ്ലാറ്റ്ഫോമുകൾ നിലവിൽ വന്നു ക‍ഴിഞ്ഞാൽ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾ നൽകിയിരിക്കുന്ന നമ്പർ യാഥാർത്ഥ്യമാണോ എന്ന് പരിശോധിക്കാൻ സാധിക്കും. മൊബൈൽ നമ്പറിന്റെ ആധികാരികത ഉറപ്പാക്കാനും സാധിക്കും.

എന്നാൽ ഇത്തരത്തിൽ ഒരു പ്ലാറ്റ്ഫോം ആരംഭിക്കുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുമെന്ന വാദങ്ങളും ഉയരുന്നുണ്ട്. അതേ സമയം, ഇം എം ഐ എടുത്തിട്ട് കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ വായ്പാദാതാക്കൾക്ക് മൊബൈൽ ലോക്ക് ചെയ്യാൻ റിമോട്ട് ലോക്കിങ് ആപ്പ് ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ ആർ ബി ഐ തയ്യാറെടുക്കുന്നുണ്ട് എന്ന വാർത്തകളും പുറത്തുവരുന്നുണ്ട് !!


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5