കേന്ദ്രം ലോട്ടറി നികുതി 40 ശതമാനം ഉയര്‍ത്തിയത് വലിയ തിരിച്ചടിയാണ് സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാക്കിയതെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ലോട്ടറിയുടെ വില വര്‍ധിപ്പിക്കില്ലെന്നും സമ്മാനത്തുകയിലും വലിയ കുറവ് വരുത്തില്ലെന്നും മന്ത്രി പറഞ്ഞു.
വില വര്‍ധിപ്പിക്കുന്നത് 2 ലക്ഷം പേരെയാണ് ബാധിക്കുക. നഷ്ടം സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 28 ശതമാനത്തില്‍ നിന്നാണ് ലോട്ടറി നികുതി 40 ശതമാനമാക്കിയത്. ജി എസ് ടി കൗണ്‍സിലില്‍ എത്തുമ്പോള്‍ ആശ്വാസം കിട്ടുമെന്നാണ് കരുതിയത്. എന്നാല്‍ നേരെ തലക്ക് അടിയേറ്റ അവസ്ഥയാണ് ഉണ്ടാക്കിയതെന്നും ലോട്ടറി മേഖല വലിയ പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നതെന്നും നേരത്തെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ലോട്ടറിയുടെ വില വര്‍ധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
Advertisement

Advertisement

Advertisement

