ഗൂഢാലോചനയിൽ വി ഡി സതീശനും രമേശ് ചെന്നിത്തലക്കും പങ്കുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് മൊഴി നല്‍കിയത്. രാഹുലിന് അനുകൂലമായി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും മൊഴിയിലുണ്ട്. ഗൂഢാലോചനയില്‍ വിഡി സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്. ഇമെയിൽ വഴിയാണ് പരാതി നൽകിയിരുന്നത്. ആകെ ലഭിച്ച 13 പരാതികളിൽ ഒന്നാണിത്. മൊഴിയിലാണ് രാഷ്ട്രീയ ഗൂഢാലോചന ഉന്നയിച്ചത്. രാഹുൽ വിഷയത്തിലെ നിലവിലെ ചേരിതിരിവിന്‍റെ സൂചനയാണിതെന്ന് സംശയമുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ യുവനടിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മുതിർന്ന നേതാക്കള്‍ക്ക് എതിരെ മൊഴി !!
Advertisement

Advertisement

Advertisement

