ഇന്നലെ എണ്‍പതിനായിരം എത്തിയ സ്വര്‍ണവില ഇന്നു വീണ്ടും വര്‍ധിച്ച് എണ്‍പത്തിയൊരായിരത്തിലെത്തിയിരിക്കുകയാണ്. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 81,040 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന്റെ വില. ഇന്നലെ ഇത് 80,880 രൂപയായിരുന്നു.
ഇന്നലെ ഗ്രാമിന് 10,110 രൂപയായിരുന്നു വില. ഇന്ന് അത് 20 രൂപ വര്‍ധിച്ച് 10,130 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
വിലയുടെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണം. ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 77,640 രൂപയായിരുന്നു സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി വര്‍ധിക്കുകയായിരുന്നു.
ഇന്നലെയായിരുന്നു സ്വര്‍ണത്തിന്റെ വില പവന് 80,000വും ഗ്രാമിന് 10,000 രൂപയും കടന്നത്. ആഗോളവിപണിയിലെ ചെറിയ പ്രതിധ്വനി പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലനം സൃഷ്ടിക്കും.
ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ച് സ്വര്‍ണവില
Advertisement

Advertisement

Advertisement

