breaking news New

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളിന് ആശംസകളുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ

കോവിഡ് മഹാമാരി കാലത്ത് സഭയുടെ ജീവകാരുണ്യ സംരംഭമായ 'പ്രിയ പ്രതിഭ' നേരിട്ട പ്രതിസന്ധി ഘട്ടത്തില്‍ മമ്മൂട്ടി നല്‍കിയ പിന്തുണയെക്കുറിച്ചുള്ള സ്മരണ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.

കോട്ടയത്തെ 'പ്രിയ പ്രതിഭ' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കറിപൗഡര്‍ നിര്‍മ്മാണ യൂണിറ്റിനെക്കുറിച്ചാണ് കാതോലിക്കാ ബാവയുടെ ഫേസ്ബുക്ക് കുറിപ്പ്. ശാരീരിക വൈകല്യങ്ങളുള്ളവരെ പുനരധിവസിപ്പിച്ച് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 2002-ല്‍ ആരംഭിച്ച ഈ സംരംഭം, ലഭിക്കുന്ന വരുമാനം നിരാലംബരുടെയും കാന്‍സര്‍ രോഗികളുടെയും ചികിത്സയ്ക്കായി ഉപയോഗിച്ചുപോന്നു. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ സംഭരിച്ച് ഗുണമേന്മ ഉറപ്പാക്കിയിരുന്നു.

എന്നാല്‍, കോവിഡ് മഹാമാരി ഈ സംരംഭത്തെ പ്രതിസന്ധിയിലാക്കി. ഈ ഘട്ടത്തില്‍, കോട്ടയത്ത് കാന്‍സര്‍ രോഗികള്‍ക്കായുള്ള പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയോട് 'പ്രിയ പ്രതിഭ'യുടെ അവസ്ഥയെക്കുറിച്ച് സംസാരിച്ചപ്പോള്‍, അദ്ദേഹം യാതൊരു പ്രതിഫലവും വാങ്ങാതെ പ്രചാരണ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കോടികള്‍ മുടക്കാന്‍ തയ്യാറായ പരസ്യ ഏജന്‍സികള്‍ ഉണ്ടായിട്ടും, തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ 'പ്രിയ പ്രതിഭ'യെക്കുറിച്ച് ലോകത്തെ അറിയിച്ച് അദ്ദേഹം സഹായഹസ്തം നീട്ടിയെന്ന് ബാവ കുറിച്ചു. മമ്മൂട്ടിയുടെ ഈ പ്രവൃത്തി അദ്ദേഹത്തെ 'ദൈവദൂതനെപ്പോലെ' അവതരിപ്പിച്ചുവെന്നും, എളിയവരുടെ പ്രത്യാശയാകുന്നതിനാലാണ് അദ്ദേഹം ലോകത്തിന് പ്രിയപ്പെട്ടവനായതെന്നും അദ്ദേഹം പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5