breaking news New

രാജ്യത്തെ മുതിർന്ന മാധ്യമപ്രവർത്തകനും ‘ദി ടെലഗ്രാഫ്’ എഡിറ്ററുമായ സംഘർഷൻ താക്കൂർ അന്തരിച്ചു

ഗുഡ്ഗാവിലെ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. ഏറെ നാളായി ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മികച്ച രാഷ്ട്രീയ പത്രപ്രവർത്തകരിൽ ഒരാളാണ് താക്കൂർ. ദി ടെലിഗ്രാഫ്, ദി ഇന്ത്യൻ എക്സ്പ്രസ്, തെഹൽക്ക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ താക്കൂർ പ്രവർത്തിച്ചിട്ടുണ്ട്. 1984ൽ ‘സൺഡെ’യിലൂടെയാണ് താക്കൂർ പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്.

1962ൽ പട്നയിൽ ജനനം. പട്നയിലെ സെന്റ് സേവ്യർ ഹൈസ്കൂളിലായിരുന്നു താക്കൂറിന്റെ പഠനം. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളേജിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടി.

2001-ൽ താക്കൂറിന് പ്രേം ഭാട്ടിയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മാധ്യമ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മാധ്യമലോകത്തെ നിര്‍ഭയമായ ശബ്ദമാണ് നഷ്ടമായതെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5