breaking news New

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം !!

വണ്ടൂർ സ്വദേശി ശോഭന (56) ആണ് മരിച്ചത്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മരിച്ചത് 5 പേരാണ്.

അതേസമയം രോഗം ബാധിച്ച് ചികിത്സയിലുള്ള മറ്റുള്ളവരുടെ നില ഗുരുതരമായി തുടരുകയാണ്. മൂന്നു കുട്ടികൾ അടക്കം 12 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.

മലപ്പുറം വണ്ടൂർ സ്വദേശിനിയായ 52 കാരി ഉൾപ്പടെ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഇവർ ഐസിയുവിൽ തന്നെ തുടരുകയായിരുന്നു. ഇതിനിടയിലാണ് വണ്ടൂർ സ്വദേശിനി മരിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5