breaking news New

കേരളത്തിന് ഓണസമ്മാനമായി 16.95 മീറ്റർ ഡ്രാഫ്റ്റ് ഉള്ള കണ്ടെയ്നർ കപ്പൽ കൈകാര്യം ചെയ്തതിന്റെ റെക്കോർഡുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം

ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽ രണ്ടാമത്തെ ഡ്രാഫ്റ്റ് കൂടിയ കപ്പൽ എം എസ് സി വിർജിനിയ ഇന്ന് രാവിലെയാണ് വിഴിഞ്ഞത്ത് നിന്ന് സ്പെയിനിലേക്ക് പുറപ്പെട്ടത്.
അദാനി മുന്ദ്ര തുറമുഖത്തു നിന്ന് വിഴിഞ്ഞത്ത് എത്തുമ്പോൾ 16 മീറ്റർ ആയിരുന്നു കപ്പലിന്റെ ഡ്രാഫ്റ്റ് (കപ്പലിന്റെ അടിത്തട്ടു മുതൽ കടൽ നിരപ്പ് വരെയുള്ള ഉയരം). ഏതാണ്ട് 5000 ടിഇയു ചരക്ക് വിഴിഞ്ഞത്ത് കൈകാര്യം ചെയ്ത ശേഷമാണ് ഡ്രാഫ്റ്റ് 16.95 ആയി വർദ്ധിച്ചത്.

ഇതിനു മുൻപു 16.8 മീറ്റർ ആയിരുന്നു വിഴിഞ്ഞത്ത് എത്തിയ ഡ്രാഫ്റ്റ് കൂടിയ കപ്പൽ. ഇതുവരെ 16.5 മീറ്ററിൽ കൂടുതൽ ഡ്രാഫ്റ്റ് ഉള്ള 17 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി.

18 മീറ്റർ മുതൽ 20 മീറ്റർ വരെ സ്വഭാവിക ആഴമുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി ആഗോള മാരിടൈം മേഖലയ്ക്കു മുന്നിൽ തെളിയിക്കാൻ ഇതോടെ കഴിഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5