breaking news New

സ്വർണ്ണ വ്യാപാര മേഖലയിൽ ജിഎസ്ടി റെയ്ഡ് അനവസരത്തിലുള്ളതാണെന്നും, ഓണക്കാല വ്യാപാരം തടസ്സപ്പെടുത്തുന്നതിനാണെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

ജിഎസ്ടി റെയ്ഡ് അനവസരത്തിലുള്ളതാണെന്നും, ഓണക്കാല വ്യാപാരം തടസ്സപ്പെടുത്തുന്നതിനാണെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ ആരോപിച്ചു.

കഴിഞ്ഞയാഴ്ച പുതുതായി ആരംഭിച്ച സ്വർണ വ്യാപാരശാലയിൽ പോലും റെയിഡ് നടത്തി അപമാനിക്കുകയാണ് ചെയ്തത്. പരിശോധിച്ച സ്ഥാപനങ്ങളിൽ നിന്നും നാമമാത്രമായ അധിക തൂക്കം സ്വർണ്ണം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതിനെ പർവതീകരിച്ച് കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി എന്നത് കാടടച്ചു വെടിവെക്കൽ ആണെന്നും, സ്വർണ വ്യാപാര മേഖലയെ അടച്ചാക്ഷേപിക്കുന്നതിന് ആണെന്നും അവർ പറഞ്ഞു.

ഇരുന്നൂറോളം ഉദ്യോഗസ്ഥർ ആഘോഷമായി പങ്കെടുത്ത പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ കൃത്യമായ കണക്ക് സഹിതം വെളിപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. സ്വർണ്ണവിലവർദ്ധനവ് കാരണം വ്യാപാരത്തോത് കുറഞ്ഞ സാഹചര്യത്തിൽ ഉള്ള വ്യാപാരം കൂടി നഷ്ടപ്പെടുത്തുന്ന സമീപനം സ്വീകരിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു.

സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നുള്ള വാർഷിക വിറ്റുവരവും, നികുതി വരുമാനവും വെളിപ്പെടുത്തണമെന്ന് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5