breaking news New

ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ യെമനിലെ ഹൂതി പ്രധാനമന്ത്രി അടക്കം നിരവധി ഹൂതി നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കമുള്ള ഉന്നതരാണ് കൊല്ലപ്പെട്ടത്. അപ്പാർട്ട്‌മെന്റിന് നേർക്കാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

അൽ റഹാവിയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന നിരവധി പ്രമുഖരും കൊല്ലപ്പെട്ടതായി യെമനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഇസ്രായേൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. 2014ൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിന് പിന്നാലെ തലസ്ഥാനമായ സന അടക്കമുള്ള വടക്കൻ പ്രദേശങ്ങൾ ഭരിക്കുന്നത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ്.

തെക്ക് ഏദൻ ആസ്ഥാനമായുള്ള ഭാഗങ്ങൾ ഭരിക്കുന്നത് അന്താരാഷ്ട്ര പിന്തുണയുള്ള പ്രസിഡന്റ് റഷാദ് അൽ അലിമിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഹൂതി നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ സനയിൽ ആക്രമണം നടത്തുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5