breaking news New

കർഷകർക്ക് നീതി ലഭിക്കുന്നതുവരെ ബിജെപി ഒപ്പമുണ്ടാകുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ കർഷകരെ ദ്രോഹിക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾ വിലക്കയറ്റത്തിന് കാരണമായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പ്രധാനമന്ത്രിക്ക് ഭാരതത്തിലെ കർഷകരെ സംരക്ഷിക്കുമെന്ന നിലപാടാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷിയെയും കർഷകനെയും വഞ്ചിച്ച പിണറായി സർക്കാരിനെതിരെ സംയുക്ത കർഷക വേദിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
വികസിത കേരളമെന്നത് ബിജെപിയുടെ മുദ്രാവാക്യമല്ല മറിച്ച് കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.

കർഷകന്റെ നെൽസംഭരണ കുടിശ്ശിക കൊടുത്ത തീർക്കുക., നെൽ സംഭരണത്തിൽ സംസ്ഥാനം കേന്ദ്രവുമായിട്ടുള്ള കരാർ നടപ്പിലാക്കുക, കർഷകന്റെ അവകാശമായ നെല്ലിന്റെ വില ലോൺ – ആയികൊടുക്കുന്ന PRS സമ്പ്രദായം അവസാനിപ്പിക്കുക, കൃഷിയെയും കർഷകനെയും കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് ധർണ്ണ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5