breaking news New

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ പീഡനാരോപണം ആവർത്തിച്ച് പരാതിക്കാരി

ബി ജെ പി നേതാവ് സി കൃഷ്ണകുമാര്‍ തന്നെ വലിച്ചിഴച്ച് മര്‍ദിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പീഡന പരാതി നല്‍കിയ യുവതി വാർത്താ കുറിപ്പിൽ വെളിപ്പെടുത്തി.

നൂറുകണക്കിന് പേരുടെ മുന്നില്‍വച്ചായിരുന്നു അതിക്രമം. സുരേഷ്ഗോപിയാണ് ചികിത്സക്ക് പണം നല്‍കിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷന് അയച്ച പരാതി ചോര്‍ത്തിയത് താനല്ലെന്നും യുവതി വ്യക്തമാക്കി. കേസ് പോലീസ് കൃത്യമായി അന്വേഷിച്ചില്ല. 2014 ല്‍ ഒരു പീഡനശ്രമം ഉണ്ടാകുന്നു. എഫ് ഐ ആറിലും കോടതിയില്‍ കൊടുത്ത മൊഴിയിലും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കൃത്യമായി പറഞ്ഞതാണ്. പോലീസ് കൃത്യമായി അന്വേഷിക്കാത്തത് കൊണ്ടാണ് ഒരു നടപടിയും ഇല്ലാതെ പോയതെന്ന് പരാതിക്കാരി പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5