രാഹുലിനോട് രാജി ആവശ്യപ്പെടാന്‍ സതീശന് ഭയമാണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. ന്യൂദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരവും സത്യസന്ധവും വസ്തുനിഷ്ഠവുമാണ്. അത് അംഗീകരിച്ചു കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്. സതീശന് ധാര്‍മികതയുണ്ടെങ്കില്‍ രാഹുലിന്റെ എംഎല്‍എ സ്ഥാനം രാജിവയ്‌പ്പിക്കണം. രാജിവച്ചാല്‍ അതിനേക്കാള്‍ വലിയൊരു ബോംബ് ചിലപ്പോള്‍ രാഹുലായിരിക്കും പൊട്ടിക്കാന്‍ പോകുന്നത്. മുകേഷ് എംഎല്‍എയുടെ കാര്യം വന്നപ്പോള്‍ സിപിഎമ്മിന്റെ നിലപാട് കണ്ടതാണ്. ഇന്‍ഡി മുന്നണി കക്ഷികളായ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നിലപാടില്‍ യാതൊരു വ്യത്യാസവുമില്ലെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
ഓലപ്പാമ്പ് കാട്ടി ബിജെപിയെ പേടിപ്പിക്കാമെന്ന് സതീശനും കോണ്‍ഗ്രസ് നേതാക്കളും വിചാരിക്കേണ്ട. രാഹുലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ഇന്ന് മുതല്‍ ശക്തമാക്കും. ഒരു ബോംബ് പൊട്ടിക്കുമെന്ന് സതീശന്‍ പറഞ്ഞിരുന്നു. തെളിവില്ലാതെ കോടതി തള്ളിക്കളഞ്ഞ കേസാണ് ഇപ്പോള്‍ പൊങ്ങിവന്നത്.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് സി. കൃഷ്ണകുമാറിനെതിരെ വന്ന ആരോപണം രാഷ്‌ട്രീയ ആയുധമായാണ് കോണ്‍ഗ്രസും സതീശനും ബിജെപിക്കെതിരെ ഉയര്‍ത്തുന്നത്. പല കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെയും ഇതുപോലെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ ഉയര്‍ത്തിക്കാണിക്കാന്‍ സതീശന്‍ തയാറാകുമോയെന്നും കൃഷ്ണദാസ് ചോദിച്ചു.
അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിച്ചശേഷം മാത്രമെ സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പഭക്തസംഗമം നടത്താവൂ എന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുമോയെന്നും കൃഷ്ണദാസ് ചോദിച്ചു. ന്യൂനപക്ഷമോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം ജോജോ ജോസ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇത്രയധികം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്തു കൊണ്ടാണ് ആവശ്യപ്പെടാത്തതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്
Advertisement

Advertisement

Advertisement

