സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. ഡിജിപിക്കും വിവിധ സ്റ്റേഷനുകളിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ച സംഭവത്തില്‍ അടക്കം വെളിപ്പെടുത്തല്‍ നടത്തിയ യുവതികള്‍ നേരിട്ട് പരാതി നല്‍കാത്തതിനാല്‍ ആ വകുപ്പുകളില്‍ കേസടെുത്തിട്ടില്ല. ഇതിനിടെ ഇരകളായ യുവതികളുടെ മൊഴിയെടുക്കാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. ഇവര്‍ പരാതിയുണ്ടെന്ന് പറഞ്ഞാല്‍ അത് രാഹുലിന് വലിയ കുരുക്കായി മാറും. പോലീസ് ഇപ്പോള്‍ നീക്കം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമായി തന്നെയാണ്.
നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചിരുന്നു. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമീഷനിലും പരാതി നല്‍കിയത്. ഒരു സ്ത്രീയോട് ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ സമ്മര്‍ദം ചെലുത്തുന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടെന്നും, ക്രിമിനല്‍ കുറ്റമാണ് എംഎല്‍എ നടത്തിയതെന്നും പരാതിയില്‍ പറയുന്നു. ഗര്‍ഭസ്ഥശിശു ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം. കുഞ്ഞിന്റെ അമ്മയുടെ ജീവിതത്തിനും ആരോഗ്യത്തിനും ഗുരുതര ഭീഷണിയാണ് നേരിടുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നതാണ് ഈ പ്രവൃത്തി. ഇത് ക്രിമിനല്‍ നിയമപ്രകാരം കുറ്റകരവുമാണ്. സംഭാഷണത്തിലുടനീളം കുഞ്ഞിന്റെ അമ്മയെ ഗര്‍ഭഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിക്കുകയാണ്. ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി സമ്മര്‍ദം ചെലുത്തുന്നുവെന്നും, അവരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും സംഭാഷണത്തില്‍ വ്യക്തമാണ്. ഗുരുതര വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണ് നടന്നത്. ഇക്കാര്യങ്ങളില്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും, ഗര്‍ഭസ്ഥശിശുവിന്റെ അവകാശം സംരക്ഷിക്കാന്‍ ബാലാവകാശ കമീഷന്‍ ഇടപെടണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പരാതി നല്‍കാന്‍ ആശങ്ക വേണ്ടെന്നും എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ പൊലീസ് ആസ്ഥാനത്ത് തിരക്കിട്ട നീക്കം നടന്നതും കേസെടുത്തതും.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച് : പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്
Advertisement

Advertisement

Advertisement

