breaking news New

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ആരോപണവിധേയരെ ഇങ്ങനെ സംരക്ഷിക്കുന്ന ഒരു നേതാവില്ലെന്ന് പറഞ്ഞ വി ഡി സതീശൻ പീഡനക്കേസിൽ പെട്ട പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും പറഞ്ഞു. മുഖ്യമന്ത്രി സ്വയം കണ്ണാടി നോക്കണമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണം നടത്തിയത്തിനെതിരെയാണ് പ്രതികരണം.

മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരെ പരാതിയില്ല, എഫ്ഐആറില്ല- എന്നിട്ടും ധാർമികതയുടെ പേരിൽ ഞങ്ങൾ രാഹുലിനെതിരെ നടപടി എടുത്തു. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ട്. പരാതി കൊടുത്ത മുതിർന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈൻ ചെയ്തുവെന്നും വിഡി സതീശൻ പറഞ്ഞു.

ഒരുവിരൽ തനിക്ക് നേരെ ചൂണ്ടുമ്പോൾ ബാക്കി 4 വിരൽ മുഖ്യമന്ത്രിക്ക് തന്നെ നേരെ ചൂണ്ടണമെന്നും വി ഡി സതീശൻ പറഞ്ഞു. 108 ആംബുലൻസ് ടെണ്ടറിൽ അഴിമതി നടന്നു. അവതാരം വന്ന് പറഞ്ഞ കാര്യത്തിൽ മാനനഷ്ടക്കേസ് കൊടുത്തോ? പാർട്ടി സെക്രട്ടറിയുടെ മകനെതിരെ റിവേഴ്സ് ഹവാല ആരോപണങ്ങൾ ഉയർന്നിട്ട് എന്തു നടപടി എടുത്തു. ഒരു മറുപടി പറഞ്ഞോ മുഖ്യമന്ത്രി? മറ്റൊരു മുൻ മന്ത്രിയുടെ ഓഡിയോ രണ്ടു വർഷമായി വാട്സാപ്പിൽ കറങ്ങി നടക്കുന്നുണ്ട്. ആരോപണ വിധേയരെ ഇത്രയും സംരക്ഷിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലില്ല എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5