സിപിഎമ്മുകാർ അധികം കളിക്കരുത്. ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ പുറത്തുവരും. കാളയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ ബിജെപിക്കാരെ കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നും സതീശൻ പറഞ്ഞു.
ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും, വലിയ താമസം ഒന്നും വേണ്ട. ഉടൻ തന്നെ സിപിഎമ്മിൽ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്ന സൂചനയും സതീശൻ നൽകി.
കന്റോൺമെന്റ് ഹൗസിലേക്ക് കാളയുമായി പ്രതിഷേധം നടത്തിയ ബിജെപിക്കാർ കാളയെ കളയരുത്. അത് വൈകാതെ ആവശ്യമായി വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകുമെന്നും സതീശൻ പറഞ്ഞു.
കേരളം ഞെട്ടുന്ന വാർത്ത പുറത്തുവരാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
Advertisement

Advertisement

Advertisement

