breaking news New

പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് കോടതി ഉത്തരവ്

ഡല്‍ഹി ഹൈക്കോടതിയാണ് നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനെതിരെ ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. 1978ല്‍ മോദി പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന ആക്ടിവിസ്റ്റ് നീരജ് ശര്‍മ്മ ഡല്‍ഹി സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെയാണ് ഡല്‍ഹി സര്‍വകലാശാല ഹര്‍ജി സമര്‍പ്പിച്ചത്.

ബിഎ സര്‍ട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്നും രാഷ്ട്രീയലക്ഷ്യത്തോടെ വരുന്ന അപരിചിതര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി സര്‍വകലാശാല അറിയിച്ചിരുന്നു. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയായിരുന്നു. പിന്നീട് കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5